

കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ബിനുവിനെ ഓടിച്ചിട്ട് പിടിച്ച് ചിങ്ങവനം പൊലീസ്. കുറിച്ചി സ്വദേശി മൊട്ട ബിനുവിനെ അടൂരില്‍ നിന്നാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. 50-ല്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണ് മൊട്ട ബിനു. ചിങ്ങവനം സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതിലും എസ്എന്‍ഡിപി ക്ഷേത്രത്തിലെ മോഷണത്തിനുമാണ് അറസ്റ്റ്. രണ്ടുമാസം മുന്‍പാണ് ചിങ്ങവനം സ്റ്റേഷന്‍ പരിധിയിലെ മോഷണം നടന്നത്. പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ ചെങ്ങന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ നാലുമോഷണ കേസുകള്‍ കൂടി തെളിഞ്ഞു.
Content Highlights: motta binu arrested by chingavanam police