മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്

മയക്കുമരുന്ന് സംഘാംഗത്തെ പിടികൂടി പൊലീസ്‌

മയക്കുമരുന്ന് സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം പൊലീസ്
dot image

കൊല്ലം : മയക്കുമരുന്ന് വിതരണ സംഘാംഗത്തെ ബെംഗളൂരുവിൽ എത്തി പിടികൂടി കൊല്ലം സിറ്റി പൊലീസ്. ഇരവിപുരം സ്വദേശി സക്കീർ ഹുസൈനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കൊല്ലത്ത് എത്തിച്ച് എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

മാരക ലഹരി മരുന്ന് കേസിലെ പ്രതിയാണ് സക്കീർ ഹുസൈൻ. ലഹരി കടത്ത് കേസിൽ പൊലീസും എക്സൈസും ഇയാളെ നിരവധി തവണ പിടികൂടിയിട്ടുണ്ട്. ഇയാൾക്ക് എതിരെ 2017 മുതൽ മാരക ലഹരി മരുന്നുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്.

Content Highlight : Kollam City Police arrest Eravipuram native Zakir Hussain, a member of drug trafficking gang, in Bengaluru

dot image
To advertise here,contact us
dot image