പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി 'മുങ്ങും'; കൊല്ലത്ത് ബിജെപി പ്രവർത്തകൻ പിടിയിൽ

ഈയിടെ നടന്ന ഒരു വാഹന ഇടപാട് കേസിലാണ് കുണ്ടറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി 'മുങ്ങും'; കൊല്ലത്ത് ബിജെപി പ്രവർത്തകൻ പിടിയിൽ
dot image

കൊല്ലം : കൊല്ലം കുണ്ടറയിൽ കരാർ അടിസ്ഥാനത്തിൽ എടുത്ത കാറുകൾ കടത്തിയ കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. അമ്പലക്കര മധു എന്ന് വിളിപ്പേരുള്ള രമേഷ് കുമാറാണ് അറസ്റ്റിലായത്.

പഞ്ചായത്ത് ആവശ്യത്തിനെന്ന വ്യാജേന കാർ വാടകയ്ക്ക് വാങ്ങി മുങ്ങുകയാണ് ഇയാളുടെ പതിവ് രീതിയെന്നാണ് പരാതി. പഞ്ചായത്തംഗമാണെന്ന കള്ള പ്രചരണം നടത്തി വാഹനങ്ങൾ കൊണ്ടുപോകുകയാണ് രമേഷ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ഈയിടെ നടന്ന ഒരു വാഹന ഇടപാട് കേസിലാണ് കുണ്ടറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Content Highlight : BJP worker Ramesh Kumar arrested in Kollam’s Kundara for renting car using fake panchayat requirement claim

dot image
To advertise here,contact us
dot image