ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ ജീവനക്കാരന്റെ തല ബിയർ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു

പരിക്കേറ്റ ബേസില്‍ ചികിത്സ തേടി

dot image

കൊല്ലം: കൊട്ടാരക്കര ബിവറേജസ് ഔട്ട്‌ലെറ്റില്‍ ജീവനക്കാരന്റെ തല ബിയര്‍ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം നടന്നത്. ജീവനക്കാരനായ ബേസിലിന്‌റെ തലയ്ക്ക് പരിക്കേറ്റു.

മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ ജീവനക്കാരുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരിൽ ഒരാൾ മൊബൈൽ തട്ടി താഴെയിട്ടു. ഇതാണ് പ്രകോപനത്തിന് കാരണമായത്. തലയ്ക്ക് പരിക്കേറ്റ ബേസില്‍ ആശുപത്രിയിൽ ചികിത്സ തേടി.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. വെട്ടിക്കവല സ്വദേശികളായ രഞ്ജിത്ത്, ജിൻസൺ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു. അക്രമികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് പറഞ്ഞു.

Content Highlights: Employee's head smashed with beer bottle at Kottarakkara Beverages outlet

dot image
To advertise here,contact us
dot image