
പാലക്കാട്: തൃത്താലയിൽ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പുറത്തറിഞ്ഞത് വാട്സ്ആപ് ഗ്രൂപ്പിലൂടെ. തൃത്താല അരീക്കോട് സ്വദേശി മുരളീധരനാണ്(62) ഭാര്യ ഉഷ നന്ദിനിയെ കൊലപ്പെടുത്തിയത്. കിടപ്പിലായിരുന്ന ഉഷയെ രാവിലെ 9 മണിയോടെയാണ് മുരളീധരന്‍ കൊലപ്പെടുത്തിയത്.
ഉഷയെ കൊലപ്പെടുത്തിയ ശേഷം മുരളീധരന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. 'ഉഷ മരിച്ചു, ഞാന്‍ കൊന്നു, എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാര്‍' എന്ന വാട്‌സാപ്പ് സന്ദേശത്തിലൂടെയായിരുന്നു മുരളീധരന്‍ കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ തൃത്താല പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Content Highlights- 'She is dead, I killed her, I am ready to face any punishment'; Husband's shocking message