ഡ്രൈവിംഗ് പഠിക്കുന്നതിനിടെ യുവതി ഓടിച്ച കാര്‍ ആള്‍മറ തകര്‍ത്ത് കുത്തനെ കിണറ്റിലേക്ക് മറിഞ്ഞു; പരിക്ക്

പരിക്കേറ്റ സ്‌നേഹലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

dot image

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. രാമനാട്ടുകരയ്ക്ക് സമീപം പെരുമുഖത്താണ് അപകടമുണ്ടായത്.

കാര്‍ ഓടിച്ച യുവതിയ്ക്ക് പരിക്കേറ്റു. കാട്ടിങ്ങല്‍ പറമ്പ് സ്വദേശി വൃന്ദാവനത്തില്‍ സ്‌നേഹലതക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സ്‌നേഹലതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

content highlights: A young woman who was driving while learning to drive suddenly fell into a well; injured.

dot image
To advertise here,contact us
dot image