കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു; പ്രതികള്‍ക്കായി അന്വേഷണം

എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം

dot image

കൊല്ലം: പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കൊല്ലം കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. എല്ലാം തീര്‍ന്നുവെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. അക്രമത്തിനിടയില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Shopkeeper s head smashed for not giving Porotta in Kollam

dot image
To advertise here,contact us
dot image