എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവാഹം നടന്നത് ഒരുമാസം മുന്‍പ്

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു അശ്വതി

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിവാഹം നടന്നത് ഒരുമാസം മുന്‍പ്
dot image

കാസര്‍കോട്: എലിവിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുന്നാട് ബേഡകം വട്ടംതിട്ടയിലെ പി വി അശ്വതി(24) ആണ് മരിച്ചത്. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസം മുന്‍പായിരുന്നു അശ്വതിയുടെ വിവാഹം.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു അശ്വതി. കുറന്തക്കാട്ടെ താമസസ്ഥലത്തുവെച്ച് 18നാണ് യുവതിയെ വിഷം അകത്തുവെച്ച് ഗുരുതരമായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരി പി വി മഞ്ജുളയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A young woman who had been undergoing treatment in hospital after consuming rat poison has passed away

dot image
To advertise here,contact us
dot image