

കാസർകോട്: കാസർകോട് സീതാംഗോളിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്. തലയ്ക്ക് അടിയേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights:Youth found murdered in Sithangoli, Kasaragod