അമലേട്ടന്റെ അടുത്ത് ചെന്ന് പടത്തിൽ എന്നെ കാണാൻ നല്ല രസമുണ്ടെന്ന് പറഞ്ഞു; നസ്‌ലെന്‍

അമല്‍ നീരദിന്റെ നസ്‌ലെനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ചില ഷോട്ടെല്ലാം കഴിഞ്ഞ് ഞാന്‍ അമലേട്ടന്റെ അടുത്ത് ചെന്ന് കൈ പിടിച്ച് ചേട്ടാ താങ്ക് യൂ നല്ല രസമുണ്ട് എന്നെ കാണാന്‍ എന്ന് പറയുമായിരുന്നു

അമലേട്ടന്റെ അടുത്ത് ചെന്ന് പടത്തിൽ എന്നെ കാണാൻ നല്ല രസമുണ്ടെന്ന് പറഞ്ഞു; നസ്‌ലെന്‍
dot image

അമല്‍ നീരദിന്റെ സംവിധാനത്തില്‍ സംവിധാനത്തിലെത്തുന്ന 'ബാച്ച്ലര്‍ പാര്‍ട്ടി D'EUX' എന്ന സിനിമയ്ക്ക് മേൽ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ. 2012-ലെ 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍, രജിഷ വിജയന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദ് ചിത്രത്തെ കുറിച്ച് നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘ചിത്രത്തെ കുറിച്ച് ഞാന്‍ വളരെ ഹാപ്പിയാണ്. അതൊരു അമല്‍ നീരദ് പടമായിരിക്കും. അമല്‍ നീരദിന്റെ നസ്‌ലെനെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ചില ഷോട്ടെല്ലാം കഴിഞ്ഞ് ഞാന്‍ അമലേട്ടന്റെ അടുത്ത് ചെന്ന് കൈ പിടിച്ച് ചേട്ടാ താങ്ക് യൂ നല്ല രസമുണ്ട് എന്നെ കാണാന്‍ എന്ന് പറയുമായിരുന്നു. അമല്‍ സാറിന്റെ കൂടെ ഒരു ചിത്രം ചെയ്യുക എന്ന എക്‌സൈറ്റ്‌മെന്റില്‍ മാത്രം ചെയ്ത ചിത്രമാണത്. എല്ലാവരെയും പോലെ ആ ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിന് നല്ല രീതിയില്‍ തന്നെ ഓഫര്‍ വന്നു, ചെയ്തു. വളരെ നന്നായി ഒരു സ്റ്റൈലിഷ് ചിത്രമായി എടുത്തിട്ടുണ്ട്,’ നസ്‌ലെന്‍ പറഞ്ഞു.

മലയാള സിനിമാ പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയാണ് അമല്‍ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്‌ലര്‍ പാര്‍ട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, കലാഭവന്‍ മാണി, റഹ്‌മാന്‍, ഇന്ദ്രജിത്ത്, വിനായകന്‍, പൃഥ്വിരാജ്, നിത്യ മേനോന്‍, രമ്യ നമ്പീശന്‍ തുടങ്ങീ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്ലൈനോടെ പുതിയ ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Also Read:

അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും, അന്‍വര്‍ റഷീദും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഭ്രമയുഗത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. അതേസമയം ബൊഗൈന്‍വില്ലയാണ് അമല്‍ നീരദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം, സൂര്യയെ നായകനാക്കി ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന സൂര്യ47, മലയാളത്തിലെ സ്‌റ്റൈലിഷ് സംവിധായകനായ അമല്‍ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂസ്, മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ തുടങ്ങിയ സിനിമകളാണ് നസ്‌ലന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights: Young Malayalam actor Nazlen has shared details about the filming experience of director Amal Neerad's much-awaited project, Bachelor Party D'EUX. Speaking about the shoot, Nazlen described the project as an exciting experience and praised Amal Neerad's filmmaking style and vision. The actor also highlighted the atmosphere on set, the team's dedication, and the unique elements that make the film stand out.

dot image
To advertise here,contact us
dot image