'സുകൃത ജനനം' ക്രിസ്മസ് കരോൾ ഗാനം റിലീസിന് തയ്യാറെടുക്കുന്നു

'സുകൃത ജനനം' പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം റിലീസിന് തയ്യാറെടുക്കുന്നു

'സുകൃത ജനനം' ക്രിസ്മസ് കരോൾ ഗാനം റിലീസിന് തയ്യാറെടുക്കുന്നു
dot image

ഒരു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം 'സുകൃത ജനനം' പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയ സുനിൽ റാന്നി എന്ന ചാനലിൽ റിലീസിന് തയ്യാറെടുക്കുന്നു. ക്രിസ്മസ് കരോൾ സംഗീത ആൽബം ഡിസംബർ 20- ന് വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിക്കും.

ക്രിസ്മസ് കരോൾ ഗാനത്തിന്റെ പോസ്റ്റർ ബഹ്റൈൻ നാഷണൽ ഡേ, ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ബഹ്റൈൻ മീഡിയ സിറ്റിയിൽ ഐ മാക് ബിഎംസിയിൽ വെച്ച് നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് മെമ്പർ ഹസൻ ബുക്കാമസ് എംപി ഐ മാക് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് നൽകി പ്രകാശനം ചെയ്തു. ഇതിനു മുൻപ് സുനിൽ തോമസ് റാന്നി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന യാത്ര വിവരണ പുസ്തകം ഇറക്കിയത് ശ്രദ്ധ നേടിയിരുന്നു.

വായനയോടൊപ്പം എഴുത്തിലും കവിതയിലും ശ്രദ്ധ നേടി ഗാനരചനാ രംഗത്തേക്ക് ഒരു ചുവട് ഉറപ്പിച്ചിരിക്കുന്ന സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ കരോൾ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാൻലി എബ്രഹാം റാന്നിയാണ്. ആദ്യ യാത്ര വിവരണ പുസ്തകം ഇറങ്ങിയതിനു ശേഷം ലഭിച്ച പ്രോത്സാഹനത്തിന്റെ ഭാഗമായി കലാരംഗത്ത് സജീവമാകാൻ കലാ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾക്ക് പുതുവർഷത്തിൽ ബഹ്റൈനിൽ ആരംഭം കുറിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

Content Highlights: Bahrian News: Christmas carol song is getting ready for release

dot image
To advertise here,contact us
dot image