മോഷണക്കേസില്‍ പിടിയിലായ പ്രവാസിക്ക് തടവും കനത്ത പിഴയും ശിക്ഷ; വിധി പറഞ്ഞ് ദുബായ് കോടതി

വില്ലയുടെ ഉടമയായ ഗള്‍ഫ് പൗരന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

മോഷണക്കേസില്‍ പിടിയിലായ പ്രവാസിക്ക് തടവും കനത്ത പിഴയും ശിക്ഷ; വിധി പറഞ്ഞ് ദുബായ് കോടതി
dot image

മോഷണക്കേസില്‍ പിടിയിലായ പ്രവാസിക്ക് തടവും 1,30,000 ദിര്‍ഹം പിഴയും വിധിച്ച് ദുബായ് കോടതി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദൂബായിലെ ഒരു വില്ലയില്‍ നിന്നും 18 എസി യൂണിറ്റുകള്‍ മോഷ്ടിച്ച കേസിലാണ് നടപടി. അല്‍ മുഹൈസ്‌ന പ്രദേശത്തുള്ള ഒരു വില്ലയില്‍ നിന്നാണ് പ്രതി 18 എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ മോഷ്ടിച്ചത്. വില്ലയുടെ ഉടമയായ ഗള്‍ഫ് പൗരന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വില്ലയിലെ പ്രധാന വാതില്‍ തകര്‍ന്നതായും കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടായതായും ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വില്ലയുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന എല്ലാ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളും നീക്കം ചെയ്തതായി കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. സമാനമായ മറ്റൊരു മോഷണ കേസില്‍ ഇതിനകം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതിയാണ് വില്ല കവര്‍ച്ചക്ക് പിന്നിലുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് തിരിച്ചറിഞ്ഞു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കസ്റ്റഡില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങള്‍ നടത്തിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുറ്റസമ്മതത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഫോറന്‍സിക് കണ്ടെത്തലുകളും സാക്ഷി മൊഴികളും. തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി ഒരു വര്‍ഷം തടവാണ് ദുബായ് കോടതി വിധിച്ചത്. മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായി 1,30,000 ദിര്‍ഹം പിഴയും ചുമത്തി. ജയില്‍ ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Content Highlights: Dubai: Man jailed, fined Dh130,000 for stealing

dot image
To advertise here,contact us
dot image