

കണ്ണൂര്‍: കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പോക്‌സോ കേസ് പ്രതി വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 16കാരനെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുട്ടി ബഹളം വെച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ മകനും ഭാര്യയും രണ്ട് കൊച്ചുമക്കളും നേരത്തെ ജീവനൊടുക്കിയിരുന്നു. പ്രതി കൊച്ചുമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ട ജീവനൊടുക്കലിലേക്ക് നയിച്ചത്. പ്രതി കൊച്ചുമകളെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് നിലവിലുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് പ്രതി.
Content Highlights: accused on bail arrested