മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി; കേസെടുത്ത് പൊലീസ്

ബുധനാഴ്ച നടന്ന പരീക്ഷയ്ക്കാണ് വിദ്യാര്‍ത്ഥി ഫോണുമായി ഹാളിലെത്തിയത്

മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി; കേസെടുത്ത് പൊലീസ്
dot image

കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കോപ്പിയടി. കോപ്പിയടിച്ച വിദ്യാര്‍ത്ഥിക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പരീക്ഷയ്ക്കാണ് വിദ്യാര്‍ത്ഥി ഫോണുമായി ഹാളിലെത്തിയത്. ഇന്‍വിജിലേറ്റര്‍മാരുടെ പരിശോധനയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഫോണ്‍ പിടികൂടുകയായിരുന്നു. ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ജോയിന്റ് കണ്‍ട്രോളര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തത്.

Content Highlights: Mobile phone copying reported during exam at Mattannur Polytechnic. Police register case over malpractice incident, investigation underway in Kerala.

dot image
To advertise here,contact us
dot image