

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അയോണയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്.
പയ്യാവൂരിലെ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലായിരുന്നു സംഭവം നടന്നത്. സ്‌കൂളില്‍ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അയോണ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
വീട്ടിലെ ചില പ്രശ്‌നങ്ങള്‍ ജീവനൊടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകും.
Content Highlights- A 17-year-old girl in Kannur died after sustaining serious injuries from jumping off a school building.