

കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു, എസ്എസ്എല്‍സി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തോട് ചേര്‍ന്ന സായി ഹോസ്റ്റലിലാണ് സംഭവം.
ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല.
മരണകാരണവും വ്യക്തമല്ല. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ ഈ വിദ്യാര്‍ത്ഥിനികളെ മറ്റ് വിദ്യാര്‍ത്ഥിനികള്‍ കണ്ടിരുന്നു. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Two students were found dead at a SAI hostel in Kollam