വെഞ്ഞാറമൂട് എം സി റോഡിൽ വാഹനാപകടം; കാർ വഴിയോര കടയിലേക്ക് ഇടിച്ചു കയറി, ആരുടെയും പരിക്ക് ​ഗുരുതരമല്ല

അപകടത്തിൽ വഴിയോര കച്ചവടക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

വെഞ്ഞാറമൂട് എം സി റോഡിൽ വാഹനാപകടം; കാർ വഴിയോര കടയിലേക്ക് ഇടിച്ചു കയറി, ആരുടെയും പരിക്ക് ​ഗുരുതരമല്ല
dot image

തിരുവനന്തപുരം : വെഞ്ഞാറമൂട് എം സി റോഡിൽ വാഹനാപകടം. അയ്യപ്പഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെലങ്കാനയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ വഴിയോര കടയിൽ ഇടിച്ച ശേഷം മറ്റൊരു വാഹനത്തിലിടിക്കുകയും അതിന് ശേഷം അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ വഴിയോര കച്ചവടക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന ആരുടെയും പരിക്ക് ​ഗുരുതരമല്ല. ശബരിമല ദർശനം കഴിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.

Content Highlight : A car met with an accident on the Venjaramoodu MC Road after crashing into a roadside shop; no one was seriously injured.

dot image
To advertise here,contact us
dot image