ട്രെയ്‌ലർ 15 മില്യൺ അടിച്ചു, അതുകണ്ട് സിനിമ ഹിറ്റാകുമെന്ന് കരുതി പക്ഷെ കിട്ടിയത് മുഴുവൻ ട്രോൾ: ജീവ

'പക്ഷെ ഇന്ന് ആ സിനിമ ഒരുപാട് സ്ത്രീകൾക്ക് ഇഷ്ടമാണെന്ന് പറയാറുണ്ട്'

ട്രെയ്‌ലർ 15 മില്യൺ അടിച്ചു, അതുകണ്ട് സിനിമ ഹിറ്റാകുമെന്ന് കരുതി പക്ഷെ കിട്ടിയത് മുഴുവൻ ട്രോൾ: ജീവ
dot image

ജീവയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ റൊമാന്റിക് ചിത്രമാണ് നീ താനേ എൻ പൊൻവസന്തം. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയിക്കാനായില്ല. എന്നാൽ പിന്നീട് സിനിമയ്ക്ക് വലിയ ആരാധകരുണ്ടായി. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ജീവ. ചിത്രം ഒരുപാട് കളക്ഷൻ നേടുമെന്നും എല്ലാവർക്കും ഇഷ്ടമാകും എന്നാണ് കരുതിയതെന്നും എന്നാൽ ആ ലെവലിലേക്ക് സിനിമ പോയില്ലെന്നും ജീവ പറയുന്നു. ഒരുപാട് പേർ സിനിമയെ ട്രോളിയെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജീവ പറഞ്ഞു.

'നീ താനേ എൻ പൊൻവസന്തം എന്ന സിനിമയ്ക്ക് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുമെന്ന് ഞാൻ കരുതിയില്ല. കട്രത് തമിഴ്, റാം തുടങ്ങിയ സിനിമകൾക്ക് അവാർഡ് ലഭിക്കുമെന്നാണ് കരുതിയത്. റഹ്മാൻ സാർ ആയിരുന്നു സിനിമയ്ക്കായി മ്യൂസിക് ചെയ്യാൻ ഇരുന്നത് എന്നാൽ പിന്നീട് ഈ സിനിമയ്ക്ക് ഇളയരാജ മ്യൂസിക് ചെയ്താൽ നന്നാകും എന്ന് ഗൗതം സാറിന് തോന്നി. പക്ഷെ സിനിമ ഞങ്ങൾ പ്രതീക്ഷ ലെവലിൽ എത്തിയില്ല. നീ താനേ എൻ പൊൻവസന്തം ഒരു കൾട്ട് സിനിമയായി മാറുമെന്നും ഒരുപാട് കളക്ഷൻ നേടുമെന്നുമായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ആ സിനിമയുടെ ട്രെയ്‌ലർ 15 മില്യൺ ആളുകളാണ് കണ്ടത്. അങ്ങനെയെങ്കിൽ എത്ര കളക്ഷൻ കിട്ടുമെന്നൊക്കെ ഞങ്ങൾ കണക്കുകൂട്ടി. എല്ലാവരും ആ സിനിമയുടെ ട്രോളാൻ തുടങ്ങി. പക്ഷെ ഇന്ന് ആ സിനിമ ഒരുപാട് സ്ത്രീകൾക്ക് ഇഷ്ടമാണെന്ന് പറയാറുണ്ട്', ജീവയുടെ വാക്കുകൾ.

jiiva samantha

സാമന്ത, സന്താനം, രവി പ്രകാശ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇളയരാജ സംഗീതം നൽകിയ സിനിമയിലെ ഗാനങ്ങൾ വലിയ ഹിറ്റാണ്. എൽറെഡ് കുമാർ, വെങ്കട്ട് സോമസുന്ദരം, ഗൗതം മേനോൻ എന്നിവരാണ് സിനിമ നിർമിച്ചത്. രേഷ്മ ഘട്ടാല ആണ് സിനിമയ്ക്കായി കഥ ഒരുക്കിയത്. എംഎസ് പ്രഭു, ഓം പ്രകാശ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. സിനിമയിലെ ജീവയുടെയും സാമന്തയുടെയും പ്രകടനങ്ങൾക്ക് വലിയ കയ്യടി ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള തമിഴ് സ്റ്റേറ്റ് അവാർഡും ജീവയ്ക്ക് ലഭിച്ചിരുന്നു.

Content Highlights: Jiiva talks about the failure of Gautham menon film neethane en ponvasantham

dot image
To advertise here,contact us
dot image