രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി; സംഭവം കണ്ണൂരിൽ

ഇന്ന് രാവിലെയായിരുന്നു സംഭവം

dot image

കണ്ണൂർ: രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കണ്ണൂർ ചെറുതാഴത്താണ് സംഭവം നടന്നത്. ശ്രീസ്ഥ സ്വദേശിയായ ധനജയാണ് മക്കളുമായി കിണറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ധ്യാൻ, ദേവിക എന്ന അഞ്ചും ആറും വയസുള്ള കുട്ടികളാണ് ഇവരുടേത്. മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യാശ്രമം എന്നാണ് പ്രഥമിക വിവരം. ധനജയും മകളായ ദേവികയുടെയും അപകടാവസ്ഥ മറിക്കടന്നു. എന്നാൽ ധ്യാൻ ഇപ്പോഴും അബോധാവസ്ഥയിലാണെന്നാണ് വിവരം. ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്.

ധനജയയും ഭർതൃമാതാവുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെ തുടർന്ന് പരിയാരം പൊലീസ് സ്റ്റേഷനിൽ യുവതിയും വീട്ടുകാരും പരാതി നൽകുകയും ചെയ്തു. ഇന്ന് രാവിലെയും വീട്ടിൽ കുടുംബ വഴക്ക് ഉണ്ടായതിനെ തുടർന്നാണ് യുവതി മക്കളുമായി കിണറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. കിണറ്റിൽ നിന്ന് കരച്ചിൽ കേട്ടതിനെ തുടർന്ന് കുട്ടികളുടെ അച്ഛനായ മനോജും പിന്നാലെ നാട്ടുകാരും ഓടിയെത്തുകയായിരുന്നു.

ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മൂന്നു പേരെയും കിണറ്റിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Mother Jumped into a Well With Her Two Children at Kannur

dot image
To advertise here,contact us
dot image