
കണ്ണൂർ : കണ്ണൂരിൽ പൊലീസ് ഹോംഗാർഡിന് നേരെ സ്വകാര്യബസ് ഓടിച്ച് കയറ്റാൻ ശ്രമം. കണ്ണൂർ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് നേരെ വാഹനങ്ങളെ മറികടന്നെത്തിയ സ്വകാര്യ ബസ് പിടിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ കണ്ണൂർ പഴയങ്ങാടി മാട്ടൂൽ റൂട്ടിലോടുന്ന ബ്രീസ് ബസിനെതിരെ പഴയങ്ങാടി പൊലീസ് കേസ് എടുത്തു.
Content Highlights: Attempt to run over police home guard in Kannur with private bus