പയ്യന്നൂരില്‍ കല്യാണവീട്ടില്‍ മോഷണം: 25 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

dot image

കണ്ണൂര്‍: കണ്ണൂരില്‍ കല്യാണ വീട്ടില്‍ മോഷണം. പയ്യന്നൂര്‍ പലിയേരിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയി. മെയ് ഒന്നിനായിരുന്നു വിവാഹം. രണ്ടാംതിയതി അലമാര തുറന്ന് പരിശോധിക്കുമ്പോള്‍ സ്വര്‍ണം കാണാനില്ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Content Highlights: gold theft in kannur wedding house 25 pavan missing

dot image
To advertise here,contact us
dot image