
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ വിവാഹദിനത്തിൽ അണിഞ്ഞ നവവധുവിന്റെ 30 പവൻ സ്വർണാഭരങ്ങൾ മോഷണം പോയി. പലിയേരി സ്വദേശി എ കെ അർജ്ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ചയുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
മെയ് ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ ശേഷം മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി അലമാര പരിശോധിച്ചപ്പോൾ സ്വർണം കണ്ടില്ല.
കല്ല്യാണം കഴിഞ്ഞ രാത്രി ആറ് മണിക്ക് ശേഷവും മെയ് രണ്ടിന് രാത്രി 9 മണിക്കിടയിലുമാണ് സ്വർണം മോഷണം പോയതെന്ന് യുവതി പറയുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി പയ്യന്നൂർ പൊലീസിന് പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
content highlights : gold theft in kannur