കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് എസ്എഫ്ഐ ആക്രമണത്തില് പരിക്ക്

കണ്ണൂർ എംടിഎം ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ ആക്രമണം നടത്തിയത്.

dot image

കണ്ണൂർ: കണ്ണൂർ എംടിഎം ഹയർ സെക്കണ്ടറി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവർത്തകന് പരിക്ക്. എംഎസ്എഫ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി അർഷിദിനാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് അക്രമം നടത്തിയതെന്ന് എംഎസ്എഫ് പറഞ്ഞു.

ആറുവയസ്സുകാരിയെ തട്ടികൊണ്ടുപോയ കേസ്; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്ന് പേര്; ചോദ്യം ചെയ്യുന്നു
dot image
To advertise here,contact us
dot image