
കണ്ണൂർ: പയ്യന്നൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പി പ്രജിത(29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 10.265 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് മൂന്നുപേരെയും പിടികൂടിയത്. എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപം ദേശീയ പാതയ്ക്കരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറ് പൊലീസ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
Content Highlights: three people arrested with mdma at kannur