
കണ്ണൂർ: കണ്ണൂരിൽ നിർത്തിയിട്ട കാറിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി. കനത്ത മഴയ്ക്കിടെയായിരുന്നു പെരുമ്പാമ്പ് കാറിന്റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയത്. പാപ്പിനിശ്ശേരി സ്വദേശി ജോജുവിന്‍റെ കാറിനുള്ളിലാണ് പെരുമ്പാമ്പ് കയറിയത്.
പള്ളിക്കുന്നിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലെത്തിയ ജോജു കാർ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ശേഷം കടയിലേക്ക് പോവുകയായിരുന്നു. ജോജു പുറത്തുപോയ സമയത്ത് കാറിന്റെ ബോണറ്റിന് മുകളിൽ നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടിരുന്നു. എന്നാൽ ജോജു തിരിച്ചെത്തിയപ്പോഴേക്കും പാമ്പ് അപ്രത്യക്ഷനായിരുന്നു.
കാർ മുഴുവനും നാട്ടുകാരും ജോജുവും അരിച്ചു പെറുക്കിയിട്ടും പാമ്പിനെ കണ്ടെത്താനായില്ല. ഒടുവിൽ മലബാർ അവെയർനെസ് ആൻഡ് റസ്ക്യു സെന്‍റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തകരെത്തി നടത്തിയ പരിശോധനയിൽ ബോണറ്റിൽ പത്തിവിടർത്തി ഇരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
content highlights : 'I can't get wet in the rain, I'll stay in this car'; Snake slithers through bonnet; finally caught