കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങി; പുരോഹിതൻ പിടിയിൽ

ഒളിവിൽ പോയ പ്രതി വേളാങ്കണ്ണിയിൽ നിന്നാണ് പിടിയിലായത്

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, കേസിന് പിന്നാലെ മുങ്ങി; പുരോഹിതൻ പിടിയിൽ
dot image

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കൗൺസിലിങ്ങിന് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതൻ അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്‌ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷിനെ വേളാങ്കണ്ണിയിൽ നിന്നാണ് പിടികൂടിയത്. കേസിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.

Also Read:

ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രം നടത്തുകയായിരുന്നു. കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ കുടുംബം പെരുവന്താനം പൊലീസിൽ പരാതി നൽകി. പിന്നാലെ സന്തോഷ് ഒളിവിൽ പോയി. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സന്തോഷ് വേളാങ്കണ്ണിയിലുണ്ടെന്ന് കണ്ടെത്തുകയും പെരുവന്താനാം പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: Priest arrested for abuse girl who had come for counseling in Peruvanthanam, Idukki

dot image
To advertise here,contact us
dot image