
ഇടുക്കി: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഡ്രൈവര്‍ക്ക് നേരെ ആക്രമണം.ഇടുക്കി ആനച്ചാലിൽവെച്ച് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച സഞ്ചാരികളുമായി മൂന്നാറില്‍ എത്തിയതായിരുന്നു ഷാഹുല്‍. ഇന്ന് മൂന്നാറില്‍ നിന്ന് തിരികെ വരുമ്പോഴായിരുന്നു ആക്രമണം. സ്‌കൂട്ടറില്‍ എത്തിയ സംഘമാണ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഷാഹുലിനെ മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ഷാഹുലിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ട്. പരിക്കേറ്റ ഷാഹുല്‍ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Driver attacked for not giving side to vehicle in Anachal