മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന് നേരെ മോഷ്ടാവിൻ്റെ ആക്രമണം; സംഭവം കൊച്ചി പാതാളത്ത്

സലീമിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന് നേരെ മോഷ്ടാവിൻ്റെ ആക്രമണം; സംഭവം കൊച്ചി പാതാളത്ത്
dot image

കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ മോഷ്ടാവ് കടിച്ചുമുറിച്ചു. കൊച്ചി പാതാളം കേച്ചേരി വീട്ടില്‍ സലീമിന്റെ വിരലാണ് മോഷ്ടാവ് കടിച്ചുമുറിച്ചത്. വലത് കയ്യുടെ തള്ളവിരലിന്റെ അറ്റം മുറിഞ്ഞുപോയി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സലീമിന്റെ മകന്റെ ഭാര്യയുടെ മാലയായിരുന്നു മോഷ്ടാവ് കവരാന്‍ ശ്രമിച്ചത്. ഇത് തടയുന്നതിനിടെ സലീമിന്റെ വിരല്‍ മോഷ്ടാവ് കടിച്ചുമുറിക്കുകയായിരുന്നു.

സമീപത്തെ പൊതുപൈപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ സലീമിന്റെ മകന്റെ ഭാര്യ പോയ സമയത്തായിരുന്നു മോഷണ ശ്രമം നടന്നത്. വെള്ളമെടുക്കാനെന്ന വ്യാജേന എത്തിയ ആള്‍ യുവതിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളംവെച്ചു. നിലവിളി കേട്ട് സലീം ഓടിയെത്തുതയും മോഷണശ്രമം തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സലീമിന്റെ വിരല്‍ കടിച്ചുമുറിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

ഇതര സംസ്ഥന തൊഴിലാളിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. സലീമിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read:

Content Highlights- A thief bit and severed a householder’s finger while the man was attempting to prevent a theft in Pathalam, Kochi

dot image
To advertise here,contact us
dot image