അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു

ഇരുവരും നിര്‍മ്മാണ തൊഴിലാളികളാണ്

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു
dot image

കൊച്ചി: കൊരട്ടിയില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. അസം സ്വദേശിയായ ഹക്കീം മുണ്ട്രി (50) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ പിലിമോനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിര്‍മ്മാണ തൊഴിലാളികളാണ്.

മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. പിലിമോനെ അതിഥി തൊഴിലാളികള്‍ തന്നെയാണ് പിടികൂടിയത്. തുടര്‍ന്ന് കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Migrant Worker Found Dead in Koratty

dot image
To advertise here,contact us
dot image