
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെടുത്ത കേസൊതുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഇ ഡി ചോദ്യം ചെയ്ത കശുവണ്ടി വ്യാപാരിയില്‍ നിന്നാണ് തമ്മനം സ്വദേശി വില്‍സനും രാജസ്ഥാന്‍ സ്വദേശി മുരളിയും പണം തട്ടാന്‍ ശ്രമിച്ചത്. ഇരുവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. കേസ് ഒഴിവാക്കാമെന്ന് പറഞ്ഞ് ഇരുവരും വ്യാപാരിയില്‍ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. അഡ്വാന്‍സ് തുകയായി രണ്ട് ലക്ഷം രൂപ കൈമാറുന്നതിനിടെയാണ് വിജിലന്‍സിന്റെ അറസ്റ്റ്.
Content Highlights: scam in the name of ED Vigilance arrested 2 men