അമ്മൂമ്മയുടെ സംരക്ഷണത്തില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചു പോയി; അമ്മയുടെ മടക്കം മരണവാര്‍ത്തയറിഞ്ഞ്
ഇന്നലെ ഹോട്ടല്‍ മുറിയില്‍വച്ച് അമ്മൂമ്മയുടെ സുഹൃത്ത് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു
9 March 2022 2:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: പള്ളുരുത്തിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവം ഞെട്ടലോടെയാണ് കേട്ടത്. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സജീവിന്റെ അമ്മയ്ക്കൊപ്പമായിരിന്നു കുട്ടികള്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഡിക്സി വിദേശത്താണ്. കുട്ടികളെ സജീവിന്റെ അമ്മയുടെ സംരക്ഷണത്തിലാക്കിയാണ് ഡിക്സി വിദേശത്തേക്ക് പോയത്. എന്നാല്‍ ഇന്നലെ ഹോട്ടല്‍ മുറിയില്‍വച്ച് അമ്മൂമ്മയുടെ കാമുകന് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു. വിവരമറിയച്ചതിനെ തുര്‍ന്ന് കുഞ്ഞിന്റെ അമ്മ നാട്ടിലെത്തി. അമ്മൂമ്മയുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന നാല് വയസുകാരനെ അമ്മയുടെ കൂടെ അയച്ചതായി പൊലീസ് അറിയിച്ചു.
ഇന്നലെയാണ് കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നോറയെ അമ്മൂമ്മയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. മുറിയില്‍ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഇയാള്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ചയായിരുന്നു നാല് വയസ്സുള്ള ആണ്‍കുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെണ്‍കുഞ്ഞിനുമൊപ്പം അമ്മൂമ്മയും സുഹൃത്ത് ജോണ്‍ ബിനോയ് ഡിക്രൂസും ഹോട്ടലില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെണ്‍കുഞ്ഞുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ചര്‍ദിച്ച് അവശനിലയിലായെന്ന് പറഞ്ഞാണ് കുഞ്ഞിനെ അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായത്. അതേസമയം കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലാനുണ്ടായ സാഹചര്യം എന്നാണ് നിഗമനം.
STORY HIGHLIGHTS: one and half year old child killed by her grandmothers friend
- TAGS:
- child murder
- Death
- grandmother