Top

''ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെങ്കില്‍ അയാള്‍ ഒരിക്കലും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലായിരുന്നു''; രൂക്ഷ വിമര്‍ശനവുമായി മഞ്ജരേക്കര്‍

ഐ.പി.എല്‍. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരേ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ സിക്‌സര്‍ വഴങ്ങി ടീമിനെ തോല്‍വിയിലേക്കു നയിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ അശ്വിന്റെ സ്ഥാനം ചോദ്യം ചെയ്തു മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

14 Oct 2021 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റിയിലെങ്കില്‍ അയാള്‍ ഒരിക്കലും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലായിരുന്നു; രൂക്ഷ വിമര്‍ശനവുമായി മഞ്ജരേക്കര്‍
X

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പില്‍ വീണ്ടും വിവാദം. അന്തിമ ടീം പട്ടിക സമര്‍പ്പിക്കാനുള്ള തീയതിക്കു മുമ്പായി ടീം വീണ്ടും പുതുക്കിയെങ്കിലും വെറ്ററന്‍ താരത്തെ ടീമില്‍ നിലനിര്‍ത്തിയതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത്.

നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കാര്യത്തിലാണ് മഞ്ജരേക്കര്‍ക്കു വിയോജിപ്പ്. ഐ.പി.എല്‍. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരേ അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ സിക്‌സര്‍ വഴങ്ങി ടീമിനെ തോല്‍വിയിലേക്കു നയിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ അശ്വിന്റെ സ്ഥാനം ചോദ്യം ചെയ്തു മഞ്ജരേക്കര്‍ രംഗത്തെത്തിയത്.

കളിയിലെ അവസാന ഓവറില്‍ പന്തെറിഞ്ഞത് അശ്വിനായിരുന്നു. ആദ്യ നാലു പന്തുകളില്‍ വെറും ഒരു റണ്‍ മാത്രം വഴങ്ങി രണ്ടു വിക്കറ്റു വീഴ്ത്തിയെങ്കിലും അഞ്ചാം പന്തില്‍ അശ്വിനെ സിക്‌സറിനു തൂക്കി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിമര്‍ശനം. അശ്വിന്‍ ടി20 ക്രിക്കറ്റിന് അനുയോജ്യനായ ബൗളറല്ലെന്നും ഏതെങ്കിലും ഒരു ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുന്ന ബൗളറല്ലെന്നും മഞ്ജരേക്കര്‍ പരിഹസിച്ചു.

''കഴിഞ്ഞ ഏഴു സീസണുകളിലോളമായി ഒരേ രീതിയിലാണ് അശ്വിന്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മാറ്റം ഇനി ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതു പോലൊരു ബൗളറെ ടീമിലുള്‍പ്പെടുത്താന്‍ എനിക്ക് സാധിക്കില്ല. കാരണം, പന്ത് തിരിയുന്ന പിച്ചാണെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയേയോ സുനില്‍ നരെയ്‌നേയോ യുസ്‌വേന്ദ്ര ചാഹലിനേയോ പോലുള്ള ഒരു ബൗളറെയാണ് ഞാനാഗ്രഹിക്കുക. അവര്‍ ഇത്തരം പിച്ചുകളില്‍ മികച്ച പ്രകടനം നടത്തുന്നവരും വിക്കറ്റെടുക്കുന്നവരുമാണ്''- മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി.

Popular Stories

    Next Story