അങ്ങനെ കാത്തിരുന്ന് അക്ഷയ് കുമാറിനും കിട്ടി ഒരു ഹിറ്റ്!; ബോക്സ് ഓഫീസിൽ കരകയറി 'ഹൗസ്ഫുൾ 5'

ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടിക്കും മുകളിൽ പ്രീ റിലീസിലൂടെ നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

dot image

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗം തിയേറ്ററുകളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. തുടർപരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിന് ആശ്വാസമായി മാറിയിരിക്കുകയാണ് ഈ കോമഡി ത്രില്ലർ ചിത്രം. തരക്കേടില്ലാത്ത പ്രകടനമാണ് സിനിമ ബോക്സ് ഓഫീസിൽ കാഴ്ചവെച്ചിരിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ നിന്നും 287 കോടിയാണ് ഹൗസ്ഫുൾ 5 വിന്റെ നേട്ടം. ഇതിൽ 217 കോടി ഇന്ത്യയിൽ നിന്നും 70 കോടി ഓവർസീസ് മാർക്കറ്റിൽ നിന്നുമാണ് സിനിമ നേടിയത്. 240 കോടി ബഡ്ജറ്റിലാണ് സിനിമ നിർമിച്ചത്. ചിത്രം റിലീസിന് മുൻപ് തന്നെ 250 കോടിക്കും മുകളിൽ പ്രീ റിലീസിലൂടെ നേടിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തിയത്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളാണ് കൊലയാളികളാകുന്നത്.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Akshay Kumar film Housefull 5 collection report

dot image
To advertise here,contact us
dot image