Top

'സ്വന്തം കഴിവില്‍പ്പോലും വിശ്വാസമില്ലാത്തവനോ ഇന്ത്യന്‍ ക്യാപ്റ്റന്‍'; രൂക്ഷ വിമര്‍ശനവുമായി ജഡേജ

''ടീമിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ താന്‍ തന്നെ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള സാഹചര്യത്തെയാണ് കോഹ്ലി ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. ടീം നായകന്റെ തന്നെ ചിന്താഗതി ഇങ്ങനെയാണ്. സ്വന്തം കഴിവില്‍ പോലും വിശ്വാസമില്ലാത്ത നായകന്‍ നയിച്ചാല്‍ ടീം എങ്ങനെ ജയിക്കാനാണ്"

28 Oct 2021 12:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വന്തം കഴിവില്‍പ്പോലും വിശ്വാസമില്ലാത്തവനോ ഇന്ത്യന്‍ ക്യാപ്റ്റന്‍; രൂക്ഷ വിമര്‍ശനവുമായി ജഡേജ
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോടു തോറ്റ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പറഞ്ഞ വാക്കുകളെ അതി രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം അജയ് ജഡേജ. മത്സരത്തില്‍ പത്തു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനോടു കീഴടങ്ങിയത്. തുടര്‍ന്ന് മത്സരശേഷം പ്രെസന്റേഷന്‍ വേളയില്‍ കോഹ്ലി പറഞ്ഞ വാക്കുകകളാണ് ജഡേജയെ ചൊടിപ്പിച്ചിരിക്കുന്നത്.

മത്സരത്തില്‍ ആദ്യ രണ്ടു വിക്കറ്റുകള്‍ വീണപ്പോള്‍ തന്നെ ഇന്ത്യ പാകിസ്താന്റെ പിറകിലായിപ്പോയി എന്നായിരുന്നു കോഹ്ലി പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ ഒരിക്കലും അങ്ങനെ പറയരുതായിരുന്നെന്നാണ് ജഡേജയുടെ പക്ഷം.

''ടീമിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ താന്‍ തന്നെ ക്രീസില്‍ നില്‍ക്കുമ്പോഴുള്ള സാഹചര്യത്തെയാണ് കോഹ്ലി ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. ടീം നായകന്റെ തന്നെ ചിന്താഗതി ഇങ്ങനെയാണ്. സ്വന്തം കഴിവില്‍ പോലും വിശ്വാസമില്ലാത്ത നായകന്‍ നയിച്ചാല്‍ ടീം എങ്ങനെ ജയിക്കാനാണ്. താന്‍ ക്രീസില്‍ നില്‍ക്കവെ ടീം ഇന്ത്യന്‍ പാകിസ്താനു മുന്നില്‍ പതറിപ്പോയെന്നു പറയാന്‍ അയാള്‍ക്ക് നാണമില്ലേ''- ജഡേജ ചോദിക്കുന്നു.

ആ സമയം മത്സരം അവിടെ അവസാനിച്ചിട്ടില്ലായിരുന്നുവെന്നും പോസിറ്റീവായി കളിയെ സമീപിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടാനാകുമായിരുന്നെന്നും എന്നാല്‍ മനോഭാവത്തില്‍ തന്നെ വിശ്വാസമില്ലായ്മ വന്നതോടെ ടീം തകരുകയായിരുന്നെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

ആദ്യ കളിയില്‍ പാകിസ്താനോട് തോറ്റതോടെ ഇന്ത്യയ്ക്ക് രണ്ടാം മത്സരം നിര്‍ണായകമായിരിക്കുകയാണ്. ഗ്രൂപ്പിലുള്ള മറ്റു മൂന്നു ടീമുകള്‍ ദുര്‍ബലരാണെന്നിരിക്കെ ന്യൂസിലന്‍ഡിനോടും തോല്‍വി വഴങ്ങിയാല്‍ ഇന്ത്യയ്ക്ക് സെമിയിലെത്തുക എളുപ്പമാകില്ല.

Next Story

Popular Stories