Top

ഒരു ബിരിയാണി വരുത്തിയ വിനയേ... അതുപേക്ഷിക്കൂ, റാഷിദിനെപ്പോലെയാകൂ

തന്നെ ഇന്നു കാണുന്ന താരമാക്കി മാറ്റിയത് താന്‍ നടത്തിയ ചില ത്യാഗങ്ങളും പരിശ്രമങ്ങളുമാണെന്നു വെളിപ്പെടുത്തുകയാണ് റാഷിദ്. അതില്‍ ഏറ്റവും ശ്രദ്ധേയം തന്റെ ഇഷ്ട ഭക്ഷണം ഒഴിവാക്കിയതാണെന്നും റാഷിദ് പറഞ്ഞു.

21 Oct 2021 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ബിരിയാണി വരുത്തിയ വിനയേ... അതുപേക്ഷിക്കൂ, റാഷിദിനെപ്പോലെയാകൂ
X

ട്വന്റി 20 ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് സംശയലേശമില്ലാതെ ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടും അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ എന്ന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനുമായി റാഷിദ് നടത്തിയ മിന്നുന്ന ബൗളിങ് പ്രകടനങ്ങള്‍ പലകുറി ആരാധകരെ അമ്പരപ്പിച്ചിട്ടുള്ളതാണ്.

എന്നാല്‍ തന്നെ ഇന്നു കാണുന്ന താരമാക്കി മാറ്റിയത് താന്‍ നടത്തിയ ചില ത്യാഗങ്ങളും പരിശ്രമങ്ങളുമാണെന്നു വെളിപ്പെടുത്തുകയാണ് റാഷിദ്. അതില്‍ ഏറ്റവും ശ്രദ്ധേയം തന്റെ ഇഷ്ട ഭക്ഷണം ഒഴിവാക്കിയതാണെന്നും റാഷിദ് പറഞ്ഞു.

ഐ.പി.എല്ലിലൂടെയാണ് റാഷിദ് രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലില്‍ എത്തിയ കാലത്ത് തന്റെ പ്രകടനം നിലവാരമില്ലാത്തതായിരുന്നുവെന്നും പിന്നീട് താന്‍ നടത്തിയ പരിശ്രമങ്ങളും ത്യാഗവുമാണ് ഈ നിലയിലേക്ക് തന്നെ എത്തിച്ചതെന്നുമാണ് റാഷിദ് വ്യക്തമാക്കുന്നത്.

''ആദ്യ കാലത്ത് ഫിറ്റ്നസ് ആയിരുന്നു പ്രധാന പ്രശ്നം. ഒന്നോ രണ്ടോ മത്സരം കളിക്കുമ്പോഴേക്കും തളര്‍ച്ചയാണ്. ഇതു കരിയറിനു ദോഷമാകുമെന്നു വ്യക്തമായതോടെ 2017 മുതല്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അതിനായി ആദ്യം ചെയ്തത് ഇഷ്ടഭക്ഷണമായ ബിരിയാണി ഒഴിവാക്കുകയാണ്. ബിരിയാണിയും, മധുരപലഹാരങ്ങളും തിന്നുക പതിവായിരുന്നു. ഇവയെല്ലാം നിര്‍ത്തി. ഇതോടെയാണ് കളിയില്‍ ശ്രദ്ധപതിപ്പിക്കാന്‍ സാധിച്ചത്'' -റാഷിദ് പറഞ്ഞു.

ജിമ്മില്‍ സ്ഥിരമായി പോവുക തന്റെ ശീലമല്ലായിരുന്നവെന്നും അഫ്ഗാനിസ്ഥാന്‍ പോലെ അതിനുള്ള സാഹചര്യം കുറവുള്ള ഒരു രാജ്യത്തുനിന്നും വരുന്നയാളാണ് താനെന്നും അതിനാലാണ് ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ ഫിറ്റ്‌നെസിന് പ്രാധാന്യം നല്‍കാഞ്ഞതെന്നും റാഷിന് കൂട്ടിച്ചേര്‍ത്തു.

''ഇപ്പോള്‍ ജിമ്മും ഭക്ഷണവും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. സ്ഥിരമായി ജിമ്മില്‍ പരിശീലിക്കാറുണ്ട്. കൂടാതെ ഭക്ഷണവും ശ്രദ്ധിക്കാന്‍ തുടങ്ങി. കൊഴുപ്പ് ഒഴിവാക്കി ഗ്രില്‍ ചെയ്ത ഭക്ഷണവും സാലഡുമാണ് ഇപ്പോള്‍ പ്രധാനമായും കഴിക്കാറുള്ളത്. ബിരിയാണി പോലുള്ളവ മാസത്തില്‍ ഒരു തവണയാക്കി മാറ്റി. ഫിറ്റ്നസ് ആഗ്രഹിക്കുന്ന എല്ലാവരും ഭക്ഷണത്തില്‍ ശ്രദ്ധകാട്ടണം. ക്രിക്കറ്റാണ് നമ്മുടെ തൊഴില്‍. അതില്‍ സ്വയം ഉത്തരവാദിത്വം കാട്ടണം. അങ്ങിനയെങ്കില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കും''- റാഷിദ് ഖാന്‍ ചൂണ്ടിക്കാട്ടി.

Next Story

Popular Stories