Top

രണ്ടാം സെമിയില്‍ ടോസ് ഓസ്‌ട്രേലിയയ്ക്ക്; പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഓസ്‌ട്രേലിയയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇതിനു മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോഴും ആര്‍ക്കും മേല്‍ക്കൈ അവകാശപ്പെടാനില്ല. മൂന്നു തവണവീതം ഇരു ടീമുകളും വിജയം പങ്കിട്ടു.

11 Nov 2021 1:47 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടാം സെമിയില്‍ ടോസ് ഓസ്‌ട്രേലിയയ്ക്ക്; പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പാകിസ്താന് ബാറ്റിങ്. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ഇരുടീമുകളും സൂപ്പര്‍ 12 റൗണ്ടിലെ അവസാന മത്സരത്തില്‍ കളിച്ച അതേ ഇലവനുമായാണ് സെമി പോരാട്ടത്തിന് ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമാണ് പാകിസ്താന്‍. സൂപ്പര്‍ 12-ല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഒന്നാമന്മാരായാണ് അവര്‍ സെമിയിലേക്ക് മുന്നേറിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യയെയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെയും തോല്‍പിച്ച അവര്‍ പിന്നീട് അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നീ കുഞ്ഞന്‍ ടീമുകളെയും പഞ്ഞിക്കിട്ടാണ് അവര്‍ അവസാന നാലില്‍ ഇടംപിടിച്ചത്.

മറുവശത്ത് കടുത്ത പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ റണ്‍നിരക്ക് അടിസ്ഥാനത്തില്‍ പിന്തള്ളിയായിരുന്നു ഓസ്‌ട്രേലിയയുടെ സെമിപ്രവേശനം. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാം സഥാനക്കാരായാണ് അവര്‍ അവസാന നാലില്‍ എത്തിയത്.

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഓസ്‌ട്രേലിയയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇതിനു മുമ്പ് ആറു തവണ ഏറ്റുമുട്ടിയപ്പോഴും ആര്‍ക്കും മേല്‍ക്കൈ അവകാശപ്പെടാനില്ല. മൂന്നു തവണവീതം ഇരു ടീമുകളും വിജയം പങ്കിട്ടു.




Next Story

Popular Stories