
ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. പിന്നാലെ ഡ്രെസ്സിംഗ് റൂമിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കണ്ണീരണിഞ്ഞ കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയം. രോഹിത് ശർമ്മയുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്ന വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങളെയും ദൃശ്യങ്ങളിൽ കാണാം. ഇന്ത്യൻ ഡ്രെസ്സിംഗ് റൂം കാഴ്ചകളിൽ മുൻ താരം രവി ശാസ്ത്രിയും പ്രതികരണവുമായി രംഗത്തെത്തി.
'രോഹിത് ശർമ്മയുടെ മുഖത്ത് ഒരുപാട് ആശ്വാസം കാണാം. അയാൾ അവിടെ ഇരിപ്പുണ്ട്. എന്തായിരിക്കും രോഹിത് ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ പറഞ്ഞുതരാം. ഇന്ത്യൻ ക്യാപ്റ്റൻ ബ്രിഡ്ജ്ടൗണിലേക്ക് യാത്രയായി കഴിഞ്ഞു. ശനിയാഴ്ച നടക്കുന്ന മത്സരത്തിലേക്ക്. ഫൈനലിലേക്ക്.' രവി ശാസത്രി കമന്ററി ബോക്സിൽ പ്രതികരിച്ചു.
കോഹ്ലിയെ ടീമിൽ നിന്നൊഴിവാക്കുമോ?; മറുപടിയുമായി രോഹിത് ശർമ്മട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 103 റൺസിൽ അവസാനിച്ചു. തോൽവി അറിയാതെയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം.