'കോഹ്‌ലി, അത് പാകിസ്താനെതിരെ ചെയ്തു കാണിക്ക്'; വെല്ലുവിളിച്ച് ഗാവസ്‌കര്‍

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട കോഹ്‌ലിക്ക് ഒരു റണ്ണെടുത്ത് മടങ്ങേണ്ടി വന്നിരുന്നു
'കോഹ്‌ലി, അത് പാകിസ്താനെതിരെ ചെയ്തു കാണിക്ക്'; വെല്ലുവിളിച്ച് ഗാവസ്‌കര്‍

ന്യൂയോര്‍ക്ക്: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ വെല്ലുവിളിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഗാവസ്‌കറുടെ പ്രതികരണം. പാകിസ്താനെതിരായ നിര്‍ണായകമത്സരത്തില്‍ കോഹ്‌ലി തീര്‍ച്ചയായും തിരിച്ചുവരുമെന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

വലിയ കളിക്കാര്‍ ഒരു മത്സരത്തില്‍ ചെറിയ സ്‌കോറിനു പുറത്തായാല്‍ അടുത്തതില്‍ വലിയൊരു ഇന്നിങ്സുമായി തിരിച്ചുവരാന്‍ ശേഷിയുള്ളവരാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. 'സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്‌ലി, ബാബര്‍ അസം, ജോ റൂട്ട് എന്നിവര്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ടാല്‍ അടുത്തതില്‍ തിരിച്ചുവരാന്‍ ശ്രമിക്കാറുണ്ട്. ഈ കളിയില്‍ എടുത്ത റണ്‍സ് ഇരട്ടിയാക്കാനായിരിക്കും അവര്‍ ശ്രമിക്കുക. അയര്‍ലന്‍ഡിനെതിരെ ലഭിക്കാതിരുന്ന റണ്‍സ് കോഹ്‌ലി പാകിസ്താനെതിരെ ഇരട്ടിയായി തിരിച്ചടിച്ച് കാണിക്കണം', ഗാവസ്‌കര്‍ പറഞ്ഞു. പാകിസ്താനെതിരെ കോഹ്‌ലിയേക്കാള്‍ കൂടുതല്‍ മികവ് ആര്‍ക്കാണ് ഉള്ളതെന്നും ഗാവസ്‌കര്‍ ചോദിച്ചു.

'കോഹ്‌ലി, അത് പാകിസ്താനെതിരെ ചെയ്തു കാണിക്ക്'; വെല്ലുവിളിച്ച് ഗാവസ്‌കര്‍
'ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആ താരമായിരിക്കും'; പ്രവചിച്ച് ദിനേശ് കാര്‍ത്തിക്‌

അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട കോഹ്‌ലിക്ക് ഒരു റണ്ണെടുത്ത് മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് താരം അയര്‍ലന്‍ഡിനെതിരെ കുറിച്ചത്. നായകന്‍ രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണറായാണ് ഐറിഷ് ടീമിനെതിരേ കോലിയിറങ്ങിയത്.

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി കഴിഞ്ഞ ഐപിഎല്ലില്‍ ഓപ്പണറായി കളിച്ച് 700 പ്ലസ് റണ്‍സ് വാരിക്കൂട്ടിയ കോഹ്‌ലി ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികവ് ലോകകപ്പില്‍ ആവര്‍ത്തിക്കുന്നതില്‍ കോഹ് ലി പരാജയപ്പെട്ടു. അതേസമയം ഐപിഎല്ലില്‍ ഫോമൗട്ടായ രോഹിത് ശര്‍മ ഇതേ പിച്ചില്‍ അര്‍ധ സെഞ്ച്വറി നേടി കഴിവ് തെളിയിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com