'ജീവിതത്തില്‍ ഏറ്റവും ദുഃഖിതനായ നിമിഷം'; തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍

മത്സരത്തിന് മുമ്പായി ഷാരൂഖ് ഖാന്‍ തന്റെ ജീവിതത്തില്‍ താന്‍ ഏറ്റവും ദുഃഖിതനായ നിമിഷം ഏതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്...
'ജീവിതത്തില്‍ ഏറ്റവും ദുഃഖിതനായ നിമിഷം'; തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ഉടമയായ ടീം. മത്സരത്തിന് മുമ്പായി ഷാരൂഖ് ഖാന്‍ തന്റെ ജീവിതത്തില്‍ താന്‍ ഏറ്റവും ദുഃഖിതനായ നിമിഷം ഏതെന്ന് തുറന്നുപറയുകയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ടീമാകുന്നതിന് മുമ്പ് തുടര്‍തോല്‍വികള്‍ നേരിട്ട ടീമാണ് തന്റേത്. അന്നൊരിക്കല്‍ ആരൊക്കെയോ പറഞ്ഞത് താന്‍ ഓര്‍ക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സി മാത്രമാണ് മികച്ചത്. അവരുടെ പ്രകടനം ഒരിക്കലും മികച്ചതല്ലെന്നും ചിലര്‍ വിലയിരുത്തി. ഇതാണ് ജീവത്തില്‍ തന്നെ ഏറെ വിഷമിപ്പിച്ച നിമിഷമെന്ന് ഷാരൂഖ് പറഞ്ഞു.

'ജീവിതത്തില്‍ ഏറ്റവും ദുഃഖിതനായ നിമിഷം'; തുറന്നുപറഞ്ഞ് ഷാരൂഖ് ഖാന്‍
കലാശപ്പോരിൽ കമ്മിൻസിന്റെ തന്ത്രങ്ങൾ പാളി; തകർന്ന് ഹൈദരാബാദ്

ഐപിഎല്‍ ആദ്യ നാല് സീസണിലും കിരീടം സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞില്ല. എന്നാല്‍ ഗൗതം ഗംഭീര്‍ എന്ന നായകന്‍ അഞ്ച്, ഏഴ് സീസണുകളില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം നേടി നല്‍കി. ഈ സീസണില്‍ മെന്ററായി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഗംഭീര്‍ ടീമിനെ മറ്റൊരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരിക്കുയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com