ഇനി പിന്നോട്ടില്ല, ഹിറ്റുകൾ തുടരാൻ നിവിൻ പോളി, അടുത്ത ചിത്രം വിപിൻ ദാസിനൊപ്പം; റിപ്പോർട്ട്

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിച്ഛായയാണ് നിവിന്റെ ഇനി പുറത്തിറങ്ങാനുള്ള റിലീസ്

ഇനി പിന്നോട്ടില്ല, ഹിറ്റുകൾ തുടരാൻ നിവിൻ പോളി, അടുത്ത ചിത്രം വിപിൻ ദാസിനൊപ്പം; റിപ്പോർട്ട്
dot image

ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ സിനിമകളിലൂടെ ചിരിപ്പിച്ച് കയ്യടി നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. നിലവിൽ പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന സന്തോഷ് ട്രോഫി എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ശേഷം വിപിൻ ദാസ് നിവിൻ പോളിയുമായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഒരു പക്കാ എന്റർടൈനർ സിനിമയാകും ഇതെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, സന്തോഷ് ട്രോഫിയിൽ പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന ചിത്രത്തിനു ശേഷം വിപിൻ ദാസ് പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രവും ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവുമാണിത്. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങൾ എത്തുന്നത്. തിരുവല്ലയിലും ,എറണാകുളത്തും വെച്ചു നടത്തിയ ഒഡിഷനിലൂടെയുമാണ് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്.

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിച്ഛായയാണ് നിവിന്റെ ഇനി പുറത്തിറങ്ങാനുള്ള റിലീസ്. നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി. രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. കേരളം ഏറെ ചർച്ചചെയ്ത പല വിവാദങ്ങളും ട്രെയിലറിൽ കാണാം. പെരുന്നാൾ റിലീസായി ചിത്രം തിയയറ്ററുകളിലെത്തും എന്നാണ് സൂചന.

ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Nivin pauly to join hands with vipin das for his next movie

dot image
To advertise here,contact us
dot image