'ഈ കളി പോര, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും'; സൂര്യകുമാറിനും സംഘത്തിനും മുന്നറിയിപ്പുമായി മുൻ താരങ്ങൾ

നോക്കൗട്ട് ഘട്ടത്തിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾക്ക് വലിയ വില നൽകേണ്ടി വരും

'ഈ കളി പോര, ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും'; സൂര്യകുമാറിനും സംഘത്തിനും മുന്നറിയിപ്പുമായി മുൻ താരങ്ങൾ
dot image

കളത്തിലിറങ്ങിയ നാല് മത്സരങ്ങളിലും നീലപ്പട വിജയിച്ച് മുന്നേറിയെങ്കിലും ഇന്ത്യൻ ടീമിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരങ്ങൾ. നോക്കൗട്ട് ഘട്ടത്തിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടികളാകുമെന്നാണ് ആ മുന്നറിയിപ്പുകൾ.

നാലിൽ നാലും ജയിച്ച് സൂപ്പർ 8ൽ ഇടം നേടിയെങ്കിലും നെതെർലാൻഡ്സിന് എതിരെ കളിച്ച അവസാന മത്സരം ഒരു മുന്നറിയിപ്പാണെന്നാണ് ഇന്ത്യൻ മുൻ തരാം വിരേന്ദർ സെവാഗ് ചൂണ്ടിക്കാട്ടുന്നത്. ചെറിയ പിഴവുകൾക്ക് വലിയ വിലയാകും നൽകേണ്ടി വരുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 'ഞാൻ കരുതുന്നത് ഇന്ത്യ ഇതുവരെ യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്ന് വിറച്ചെങ്കിലും പിന്നീട് സ്ഥിരതയാർന്ന പ്രകടനമാണ് ടീം നടത്തിയത്. എന്നാൽ, നെതെർലാൻഡിൻസിന് എതിരെ 193 എന്ന റൺവേട്ട നടത്തിയെങ്കിലും 176 റൺസ് വഴങ്ങേണ്ടി വന്ന സാഹചര്യം തിരിച്ചടിയാകാതെ നോക്കണമെന്നും യഥാർത്ഥ പരീക്ഷണം സൂപ്പർ 8 ലാണ് തുടങ്ങുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മികച്ച ബാറ്റിംഗ് നിരയുള്ള ടീമുകളുമായി ഏറ്റുമുട്ടുമ്പോൾ ബൗളിംഗ് നിരയുടെ ഗതി എങ്ങനെയാണെന്നുള്ളത് ഇന്ത്യ ഗൗരവമായി ചിന്തിക്കണമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

എന്നാൽ, സൂപ്പർ 8 ലേക്ക് വരുമ്പോൾ ഇന്ത്യ ഏത് ബൗളിംഗ് കോമ്പിനേഷനുമായാണ് മുന്നോട്ട് പോകേണ്ടതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെന്നാണ് മോഹിത് ശർമയുടെ പ്രതികരണം. 'ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നേറായ അക്‌സർ പട്ടേലിനെ എട്ടാം നമ്പറിൽ കളിപ്പിക്കുമ്പോൾ ഡെത്ത് ഓവറുകൾ എറിയാൻ ആരെത്തുമെന്നത് വലിയ ചോദ്യമാണ്' മോഹിത് വ്യക്തമാക്കി. നെതെർലാൻഡിൻസിനെ പോലൊരു ടീമിന് ഇന്ത്യയെ പരീക്ഷിക്കാൻ കഴിഞ്ഞെങ്കിൽ ആ സ്ഥാനത്തേക്ക് വമ്പൻ ടീമുകൾ എത്തുമ്പോൾ സ്ഥിതി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും അവസാന ഓവറുകളിലേക്ക് വരുമ്പോൾ കൂടുതൽ റൺസ് വഴങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നു. നെതെർലാൻഡ്സിനെതിരായ മത്സരത്തിൽ അവസാന അഞ്ച് ഓവുകളിൽ മാത്രമായി ഇന്ത്യ വഴങ്ങിയത് 58 റൺസായിരുന്നു.

Content highlights: Former Indian cricketers on Indian bowling department

dot image
To advertise here,contact us
dot image