ജയിച്ച ശേഷം കൊണ്ടുവരൂ; കേക്ക് കഴിക്കാന്‍ വിസമ്മതിച്ച് രോഹിത് ശര്‍മ്മ

ട്വന്റി 20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയ്ക്ക് വലിയൊരു ലക്ഷ്യമുണ്ട്.
ജയിച്ച ശേഷം കൊണ്ടുവരൂ; കേക്ക് കഴിക്കാന്‍ വിസമ്മതിച്ച് രോഹിത് ശര്‍മ്മ

ഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഒരു സംഘം അമേരിക്കയ്ക്ക് പുറപ്പെട്ടു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ശിവം ദൂബെ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിനൊപ്പമുണ്ട്. വിരാട് കോഹ്‌ലിയും സഞ്ജു സാംസണും വൈകിയേ പുറപ്പെടൂ. അതിനിടെ ടീം താരങ്ങള്‍ തമ്മിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ ഏറെ ഉന്മേഷത്തിലാണ്. പുറപ്പെടും മുമ്പ് താരങ്ങള്‍ കേക്ക് മുറിച്ച് സന്തോഷവും പങ്കുവെച്ചു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ കേക്ക് കഴിക്കാന്‍ വിസമ്മതിച്ചു. ലോകകപ്പ് വിജയിച്ച ശേഷം കേക്ക് കഴിക്കാമെന്നായിരുന്നു രോഹിത് ശര്‍മ്മയുടെ വാക്കുകള്‍.

ജയിച്ച ശേഷം കൊണ്ടുവരൂ; കേക്ക് കഴിക്കാന്‍ വിസമ്മതിച്ച് രോഹിത് ശര്‍മ്മ
എത്ര വേണേലും എഴുതിയെടുക്കാം; ഗംഭീറിനോട് ഷാരൂഖ് ഖാന്‍

ട്വന്റി 20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയ്ക്ക് വലിയൊരു ലക്ഷ്യമുണ്ട്. 11 വര്‍ഷത്തെ കിരീട ദാര്യദ്രം അവസാനിപ്പിക്കുക. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലിലാണ് രോഹിത് ശര്‍മ്മയുടെ സംഘം പുറത്തായത്. ഇത്തവണ എല്ലാ കണക്കുകളും മാറ്റിയെഴുതകയാണ് ഹിറ്റ്മാന്റെയും സംഘത്തിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com