ഇത് 'ഗംഭീര' കൊല്‍ക്കത്ത; ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിച്ച് നൈറ്റ് റൈഡേഴ്‌സ്‌

ഐപിഎല്ലില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്നിലേക്ക് യോഗ്യത നേടുന്നത്
ഇത് 'ഗംഭീര' കൊല്‍ക്കത്ത; ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിച്ച് നൈറ്റ് റൈഡേഴ്‌സ്‌

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണില്‍ ക്വാളിഫൈയര്‍ ഒന്നില്‍ സ്ഥാനമുറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കനത്ത മഴമൂലം ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ചത്. ഐപിഎല്ലില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്നിലേക്ക് യോഗ്യത നേടുന്നത്.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന ഗുജറാത്ത്- കൊല്‍ക്കത്ത മത്സരമാണ് മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നത്. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ നിലവിലെ റണ്ണറപ്പുകളായ ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു.

ഇത് 'ഗംഭീര' കൊല്‍ക്കത്ത; ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിച്ച് നൈറ്റ് റൈഡേഴ്‌സ്‌
മഴ ചതിച്ചാശാനേ; ഗുജറാത്ത്‌-കൊല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു, ഗില്ലും സംഘവും പ്ലേ ഓഫ് കാണാതെ പുറത്ത്‌

അതേസമയം പ്ലേ ഓഫ് യോഗ്യത നേരത്തെ ഉറപ്പിച്ച ടീമാണ് കൊല്‍ക്കത്ത. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയവും 19 പോയിന്‍റുമാണ് കൊല്‍ക്കത്തയ്ക്കുള്ളത്. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സാണ് രണ്ടാം സ്ഥാനത്തുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ രാജസ്ഥാന് ഒന്നാമതായി ഫിനിഷ് ചെയ്യാം. മെയ് 19ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമായിരിക്കും പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരെ തീരുമാനിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com