ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്; ധരംശാലയില്‍ അടിപതറി ചെന്നൈ, പഞ്ചാബിന് കുഞ്ഞന്‍ വിജയലക്ഷ്യം

പഞ്ചാബിന് വേണ്ടി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി
ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്; ധരംശാലയില്‍ അടിപതറി ചെന്നൈ, പഞ്ചാബിന് കുഞ്ഞന്‍ വിജയലക്ഷ്യം

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് ചെറിയ വിജയലക്ഷ്യം. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് അടിച്ചുകൂട്ടാനേ കഴിഞ്ഞുള്ളൂ. 26 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. സൂപ്പര്‍ താരം എം എസ് ധോണിയും ശിവം ദുബെയും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പഞ്ചാബിന് വേണ്ടി രാഹുല്‍ ചഹറും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ടോസിലെ നിര്‍ഭാഗ്യം ചെന്നൈയെ ഇന്നിങ്സിലുടനീളം പിന്തുടരുകയായിരുന്നു. ഓപ്പണര്‍ അജിങ്ക്യ രഹാനെ (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും വണ്‍ഡൗണായി എത്തിയ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈയെ 50 കടത്തി. 21 പന്തില്‍ 32 റണ്‍സെടുത്ത റുതുരാജ് കൂടാരം കയറുമ്പോള്‍ ടീം സ്‌കോര്‍ 69 റണ്‍സായിരുന്നു. എട്ടാമത്തെ ഓവറില്‍ രാഹുല്‍ ചഹറാണ് ചെന്നൈ ക്യാപ്റ്റനെ മടക്കിയത്. തൊട്ടടുത്ത പന്തില്‍ ശിവം ദുബെ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും മടങ്ങി. 19 പന്തില്‍ 30 റണ്‍സെടുത്ത മിച്ചലിനെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊരുമിച്ച മൊയീന്‍ അലിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് പൊരുതി നോക്കിയെങ്കിലും 13-ാം ഓവറില്‍ അലിയെ (17) സാം കറന്‍ വീഴ്ത്തി. ടീം സ്‌കോര്‍ 100 കടത്തിയായിരുന്നു മൊയീന്‍ അലി കൂടാരം കയറിയത്.

ധോണിയും ദുബെയും ഗോള്‍ഡന്‍ ഡക്ക്; ധരംശാലയില്‍ അടിപതറി ചെന്നൈ, പഞ്ചാബിന് കുഞ്ഞന്‍ വിജയലക്ഷ്യം
'സ്ട്രൈക്ക് റേറ്റ് വിവാദം അനാവശ്യം, പ്രശ്നം ആര്‍സിബിയുടേത്'; കോഹ്‌ലിയെ പിന്തുണച്ച് വസീം അക്രം

പിന്നീട് ക്രീസിലെത്തിയ മിച്ചല്‍ സാന്റ്‌നര്‍ (11), ശര്‍ദ്ദുല്‍ താക്കൂര്‍ (17) എന്നിവര്‍ അതിവേഗം മടങ്ങി. ഒന്‍പതാമനായി ക്രീസിലെത്തിയ എം എസ് ധോണിയും (0) ഗോള്‍ഡന്‍ ഡക്കായി. താരത്തെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 19.4 ഓവറില്‍ ജഡേജയും (43) പുറത്തായി. തുഷാര്‍ ദേശ്പാണ്ഡേ (0*), റിച്ചാര്‍ഡ് ഗ്ലീസണ്‍ (2*) എന്നിവര്‍ പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com