എന്നെ ഒഴിവാക്കിയത് എന്തിന്; പൃഥ്വി ഷായ്ക്ക് നിരാശ?

മത്സരത്തിൽ 10 റൺസിന്റെ ആവേശ ജയമാണ് ഡൽഹി സ്വന്തമാക്കിയത്.
എന്നെ ഒഴിവാക്കിയത് എന്തിന്; പൃഥ്വി ഷായ്ക്ക് നിരാശ?

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിനെതിരെ കളത്തിൽ ഇറക്കാത്തതിൽ ഡൽഹി താരം പൃഥ്വി ഷായ്ക്ക് നിരാശയെന്ന് സൂചന. ഡൽഹി പരിശീലകൻ റിക്കി പോണ്ടിംഗുമായി സംസാരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമത്തിലാണ് ചർച്ച നടക്കുന്നത്. ഫ്രെയ്സർ മക്ഗുർഗിനൊപ്പം ഇഷാൻ പോറലാണ് ഇന്ന് ഡൽഹിക്കായി ഓപ്പണറായി എത്തിയത്.

സീസണിൽ അത്ര മികച്ച ഫോമിലല്ല ഡൽഹി ഓപ്പണർ പൃഥ്വി ഷാ. ഏഴ് മത്സരങ്ങൾ കളിച്ച താരം 185 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. മത്സരത്തിന് മുമ്പായാണ് പോണ്ടിം​ഗും ഷായും സംസാരിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കിയതിൽ താരം സന്തോഷവാനല്ലെന്നാണ് ആരാധകർ പറയുന്നത്.

എന്നെ ഒഴിവാക്കിയത് എന്തിന്; പൃഥ്വി ഷായ്ക്ക് നിരാശ?
ഐപിഎല്ലിലെ ബാറ്റിംഗ് വിസ്ഫോടനം; നിലവാരക്കുറവ് എവിടെയാണ് ?

മത്സരത്തിൽ 10 റൺസിന്റെ ആവേശ ജയമാണ് ഡൽഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി പറഞ്ഞ ഡൽഹിയുടെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247ൽ അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com