ഇത്ര സ്പീഡിലെറിയണമെങ്കിൽ ചിട്ടയായ ഭക്ഷണക്രമം വേണം; മയാങ്ക് യാദവിന്റെ ഡയറ്റ് ഇങ്ങനെ

നോൺ വെജ് ഭക്ഷണം കഴിക്കാത്തതിൽ രണ്ട് കാരണങ്ങളാണ് മയാങ്കിനുള്ളത്.

dot image

ലഖ്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തരംഗമായി മാറിയിരിക്കുകയാണ് മയാങ്ക് യാദവ്. 150ന് മുകളിൽ സ്പീഡിൽ തുടർച്ചയായി പന്തെറിയാൻ താരത്തിന് കഴിയും. കൃത്യമായ ലൈനും ലെങ്തും പാലിച്ചാണ് മയാങ്ക് യാദവിന്റെ ബൗളിംഗ്. ഇതിന് പിന്നിൽ ചിട്ടയായ ഭക്ഷണക്രമം താരം പാലിക്കുന്നുണ്ട്.

'ഇപ്പോൾ മയാങ്ക് ഒരു വെജിറ്റേറിയൻ ആണ്. നേരത്തെ മയാങ്ക് നോൺ വെജ് ഭക്ഷണം കഴിക്കുമായിരുന്നു. എന്നാൽ രണ്ട് വർഷമായി താരം നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചിട്ടില്ല. ദാൾ, റൊട്ടി, റൈസ്, പാൽ തുടങ്ങിയവയൊന്നും മയാങ്ക് കഴിക്കാറില്ല'. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ മയാങ്കിന്റെ മാതാവ് മമതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'വിരാട്, നിങ്ങൾ ചെയ്യേണ്ടത്...'; റോയൽ ചലഞ്ചേഴ്സിനായി ഡിവില്ലിയേഴ്സിന്റെ സന്ദേശം

നോൺ വെജ് ഭക്ഷണം കഴിക്കാത്തതിൽ രണ്ട് കാരണങ്ങളാണ് മയാങ്കിനുള്ളത്. തന്റെ ശരീരത്തിന് നോൺ വെജിറ്റേറിയൻ ഭക്ഷണം ചേരില്ലെന്നതാണ് ഒരു കാരണം. ശ്രീകൃഷ്ണ ഭക്തനായതാണ് മറ്റൊരു കാരണം. തന്റെ മകന്റെ നല്ലതിനായി പ്രവർത്തിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മമത വ്യക്തമാക്കി.

dot image
To advertise here,contact us
dot image