ഹാര്‍ദ്ദിക്കിനെ ചുരുട്ടിക്കെട്ടാൻ സഞ്ജുവിന്റെ തുറുപ്പുചീട്ട് എന്ത്?; ഫോമിലാകേണ്ടത് ഈ താരങ്ങള്‍

ഇന്നും വിജയം തുടരാനായാല്‍ പിങ്ക് പടയ്ക്ക് പോയിന്റ് ടേബിളില്‍ ഒന്നാമതെത്താം
ഹാര്‍ദ്ദിക്കിനെ ചുരുട്ടിക്കെട്ടാൻ സഞ്ജുവിന്റെ തുറുപ്പുചീട്ട് എന്ത്?; ഫോമിലാകേണ്ടത് ഈ താരങ്ങള്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈയെ നേരിടാനൊരുങ്ങുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ മുംബൈയുടെ ആദ്യ ഹോം മത്സരവും റോയല്‍സിന്റെ ആദ്യ എവേ മത്സരവുമാണിത്.

തുടര്‍ച്ചയായ മൂന്നാം വിജയം തേടിയാണ് റോയല്‍സ് ഇന്നിറങ്ങുന്നത്. ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ വിജയിച്ചത്തെുന്ന പിങ്ക് പടയ്ക്ക് ഇന്നും വിജയം തുടരാനായാല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താം. ഡല്‍ഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ഹീറോ റിയാന്‍ പരാഗിലായിരിക്കും ഇന്നും രാജസ്ഥാന്റെ പ്രതീക്ഷ. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 45 പന്തില്‍ പുറത്താകാതെ 84 റണ്‍സാണ് പരാഗ് അടിച്ചുകൂട്ടിയത്.

ഹാര്‍ദ്ദിക്കിനെ ചുരുട്ടിക്കെട്ടാൻ സഞ്ജുവിന്റെ തുറുപ്പുചീട്ട് എന്ത്?; ഫോമിലാകേണ്ടത് ഈ താരങ്ങള്‍
ഹാര്‍ദ്ദിക്കിനെ കൂവി തോല്‍പ്പിക്കാന്‍ ഹിറ്റ്മാന്‍ ആര്‍മി; കളിച്ച് ജയിക്കാന്‍ സഞ്ജുവും സംഘവും

സൂപ്പര്‍ ജയന്റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും അര്‍ദ്ധ സെഞ്ച്വറി നേടിത്തിളങ്ങിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്‌വാളും ജോസ് ബട്‌ലറും മികവിനൊത്ത പ്രകടനം പുറത്തെടുക്കാത്തത് നിരാശ നല്‍കിയിരുന്നു. ഈ താരങ്ങള്‍ കൂടി ഫോമിലെത്തിയാല്‍ രാജസ്ഥാനെതിരെ മുംബൈയ്ക്ക് വാങ്കഡെയില്‍ വിയര്‍ക്കേണ്ടിവരും.

അതേസമയം സീസണിലെ ആദ്യ വിജയം തേടിയാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്. സ്വന്തം കാണികള്‍ക്കുമുന്നില്‍ സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ദ്ദിക്കും സംഘവും. സണ്‍റൈസേഴ്സിനോട് റെക്കോര്‍ഡ് വിജയലക്ഷ്യവും തോല്‍വിയും വഴങ്ങിയ ക്ഷീണം മാറ്റാന്‍ മുംബൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ പരാജയം ഏറ്റുവാങ്ങി.

ഹാര്‍ദ്ദിക്കിനെ ചുരുട്ടിക്കെട്ടാൻ സഞ്ജുവിന്റെ തുറുപ്പുചീട്ട് എന്ത്?; ഫോമിലാകേണ്ടത് ഈ താരങ്ങള്‍
'ഇങ്ങനെയൊരു സിക്‌സ് അടിക്കാന്‍ ഒന്നര വര്‍ഷം കാത്തിരുന്നു'; വികാരാധീനനായി റിഷഭ് പന്ത്

മുംബൈയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നമാൻ ധിർ/ സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർ പാണ്ഡ്യ (ക്യാപ്റ്റൻ), ടിം ഡേവിഡ്, ഷംസ് മുലാനി, ജെറാൾഡ് കോട്സി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, ലൂക്ക് വുഡ്.

ഇംപാക്ട് പ്ലെയർ - മുംബൈ ആദ്യം ബാറ്റ് ചെയ്താൽ മുഹമ്മദ് നബി

രാജസ്ഥാന്റെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ലർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്‌മെയർ, ട്രെൻ്റ് ബോൾട്ട്, യുസ്‌വേന്ദ്ര ചഹൽ, സന്ദീപ് ശർമ്മ, ആവേശ് ഖാൻ.

ഇംപാക്ട് പ്ലെയർ - റോയൽസ് ആദ്യം ബാറ്റ് ചെയ്താൽ നാന്ദ്രെ ബർഗർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com