
ജമൈക്ക: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിനെതിരെ ഗുരുതര ആരോപണവുമായി വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് ബോര്ഡ് സി ഇ ഒ ജോണി ഗ്രേവ്. വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് ഇനിയൊരിക്കലും ശക്തിപ്രാപിക്കാതിരിക്കാന് ഐസിസി പരമാവധി ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് ലോകത്തിന് ശക്തരായ വെസ്റ്റ് ഇന്ഡീസ് ടീമിനെയാണ് വേണ്ടതെന്ന് ഗ്രേവ് പറഞ്ഞു.
വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റിന് കഴിഞ്ഞ ആറ് മാസത്തില് ഉയര്ച്ചകളും താഴ്ചകളുമുണ്ടായി. ചരിത്രത്തില് ആദ്യമായി മെറൂണ് സംഘം ലോകകപ്പിന് യോഗ്യത നേടാതെ പുറത്തായി. എന്നാല് തിരിച്ചടികളില് നിന്ന് വിന്ഡീസ് ടീം ശക്തമായി തിരിച്ചുവന്നു. സ്വന്തം നാട്ടില് നടന്ന ട്വന്റി 20 പരമ്പരയില് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. പിന്നാലെ ഓസ്ട്രേലിയയില് 27 വര്ഷത്തിന് ശേഷം ടെസ്റ്റ് വിജയവും സ്വന്തമാക്കി. എന്നാല് ഈ നേട്ടങ്ങളിലും വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റ് സി ഇ ഒ സംതൃപ്തനല്ല.
കളിക്കാൻ ആളില്ല; വിരമിച്ച നീല് വാഗ്നറെ തിരിച്ചുവിളിക്കാൻ ന്യൂസിലൻഡ്മാധ്യമ വാര്ത്തകളില് മാത്രമാണ് ഐസിസിയുടെ സാമ്പത്തിക സഹായം വിന്ഡീസ് ബോര്ഡിന് ലഭിക്കുന്നത്. വെസ്റ്റ് ഇന്ഡീസ് ക്രിക്കറ്റിന്റെ വരുമാനം ഏഴില് നിന്നും അഞ്ച് ശതമാനമായി കുറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് ബോര്ഡ് കടന്നുപോകുന്നതെന്നും ഗ്രേവ് വ്യക്തമാക്കി.