ഐസിസി ഹാൾ ഓഫ് ഫെയിം; ഇതിഹാസ നിരയിൽ സേവാ​ഗും അരവിന്ദ ഡി സിൽവയും

ഇടം കൈയ്യൻ സ്പിന്നറായിരുന്ന ഡയാന എഡുല്‍ജി ഇന്ത്യയ്ക്കായി 100ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ഐസിസി ഹാൾ ഓഫ് ഫെയിം; ഇതിഹാസ നിരയിൽ സേവാ​ഗും അരവിന്ദ ഡി സിൽവയും

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയ്മിലേക്ക് മൂന്ന് താരങ്ങൾ കൂടി ഉൾപ്പെട്ടു. ഇന്ത്യൻ മുൻ ഓപ്പണർ വിരേന്ദർ സേവാഗ്, ശ്രീലങ്കൻ ബാറ്റിം​ഗ് ഇതിഹാസം അരവിന്ദ ഡി സിൽവ എന്നിവർ ഹാൾ ഓഫ് ഫെയ്മിലേക്ക് കടന്നുവന്നു. ഒപ്പം ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ഡയാന എഡുല്‍ജിയും ഹാള്‍ ഓഫ് ഫെയ്മിൽ ഇടംപിടിച്ചു.

ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഇടം പിടിക്കുന്ന എട്ടാമത്തെ ഇന്ത്യൻ പുരുഷ താരമാണ് സേവാ​ഗ്. മുമ്പ് സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിംഗ് ബേദി, കപില്‍ ദേവ്, അനില്‍ കുംബ്ലെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിനു മങ്കാദ് എന്നിവർ ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ഇടം കണ്ടെത്തിയിരുന്നു.

ആധുനിക ക്രിക്കറ്റിലെ ബാറ്റിം​ഗ് വെടിക്കെട്ടാണ് സേവാ​ഗിന് ഐസിസി അം​ഗീകാരം ലഭിക്കാൻ കാരണമായത്. 104 ടെസ്റ്റിൽ നിന്ന് 8,586 റൺസും 251 ഏകദിനങ്ങളിൽ നിന്ന് 8,273 റൺസും 19 ട്വന്റി 20യിൽ നിന്ന് 394 റൺസും സേവാ​ഗ് നേടിയിട്ടുണ്ട്. അം​ഗീകാരത്തിൽ സന്തോഷമുണ്ടെന്നാണ് സേവാ​ഗിന്റെ പ്രതികരണം. തന്റെ ജീവിതത്തിന്റെ കൂടുതൽ ഭാ​ഗവും തനിക്ക് ഇഷ്പ്പെട്ട ക്രിക്കറ്റിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞെന്നും സേവാ​ഗ് വ്യക്തമാക്കി.

ഇടം കൈയ്യൻ സ്പിന്നറായിരുന്ന ഡയാന എഡുല്‍ജി ഇന്ത്യയ്ക്കായി 100ലധികം അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്. 20 ടെസ്റ്റുകളിൽ നിന്ന് 404 റൺസും 63 വിക്കറ്റും എഡുല്‍ജി സ്വന്തമാക്കി. 34 ഏകദിനങ്ങളിൽ നിന്ന് 211 റൺസും 46 വിക്കറ്റുമാണ് എഡുൽജിയുടെ സമ്പാദ്യം. ആദ്യമായി ഐസിസി ഫെയ്മിലേക്ക് എത്തിയ ഇന്ത്യൻ വനിതയെന്ന സന്തോഷം തനിക്കുണ്ടെന്ന് എഡുൽജി പ്രതികരിച്ചു.

ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടി നൽകിയ ടീമിന്‍റെ നെടുന്തൂണായിരുന്നു അരവിന്ദ ഡി സിൽവ. 93 ടെസ്റ്റിൽ നിന്ന് 6,361 റൺസ് അരവിന്ദ ഡി സിൽവ നേടിയിട്ടുണ്ട്. 308 ഏകദിനങ്ങളിൽ നിന്നും 9,284 റൺസാണ് ശ്രീലങ്കൻ ഇതിഹാസത്തിന്റെ സമ്പാദ്യം. ക്രിക്കറ്റിനോടുള്ള തന്റെ അർപ്പണബോധത്തിന്റെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും അം​ഗീകാരമാണിതെന്ന് അരവിന്ദ ഡി സിൽവ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com