ആരോഗ്യനില ഗുരുതരമെന്ന് വ്യാജ വാർത്ത; താനുമായൊരു ബന്ധവും ഇല്ലെന്ന് പ്രതികരിച്ച് ഹരീഷ് കണാരൻ

ഓൺലൈൻ വാർത്ത കണ്ടപ്പോഴാണ് തന്റെ നില ഗുരുതരമാണെന്ന് അറിഞ്ഞതെന്നും ഹരീഷ് കണാരൻ

dot image

ആ​രോ​ഗ്യനിലയെ സംബന്ധിച്ച വ്യാജ വാർത്തയിൽ പ്രതികരിച്ച് നടൻ ഹരീഷ് കണാരൻ. ഓൺലൈൻ വാർത്ത കണ്ടപ്പോഴാണ് തന്റെ നില ഗുരുതരമാണെന്ന് അറിഞ്ഞതെന്നും ഹരീഷ് കണാരൻ പറഞ്ഞു. വ്യാജ വാർത്ത പങ്കുവെച്ച ഓൺലൈൻ ന്യൂസിന്റെ സ്ക്രീൻ ഷോട്ടും നടൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'എന്റെ നില ഗുരുതരം ആണെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ', ഹരീഷ് കണാരൻ കുറിച്ചു. വാർത്തയ്ക്ക് താഴെ കമന്റുമായി നടൻ നിർമൽ പാലാഴിയുമെത്തി. റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ എന്ന് നിർമൽ പാലാഴി പ്രതികരിച്ചു.

‘അഡ്മിനെ, റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ചു പ്രോഗ്രാം കഴിഞ്ഞു പിരിഞ്ഞതാ, ഈ വാർത്ത കണ്ട് പത്രത്തിൽ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവു ചെയ്ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കുമോ', എന്നായിരുന്നു നിർമൽ പാലാഴിയുടെ വാക്കുകൾ. ഇതുപോലുള്ള വ്യാജ പേജുകൾ പൂട്ടിക്കണമെന്നും സംഭവത്തിൽ നിയമപരമായി നടൻ മുന്നോട്ടു പോകണമെന്നും ആളുകള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

Content highlights: Actor Hareesh Kanaran reacts to fake news

dot image
To advertise here,contact us
dot image